പാമോയിൽ ബഹിഷ്​കരണം: ഇന്ത്യക്കെതിരെ നീങ്ങാൻ ശക്തരല്ലെന്ന്​ മലേഷ്യൻ പ്രധാനമന്ത്രി

ലങ്കാവി: മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ നിർത്തലാക്കിയതിൽ പ്രതികരണവുമായി മലേഷ്യൻ പ്രധാനമന്ത ്രി മഹാതിർ മുഹമ്മദ്​. ഇന്ത്യയുടെ വ്യാപാര പ്രതികാര നടപടിയായ പാമോയിൽ ബഹിഷ്​കരണത്തിനെതിരെ പ്രതികരിക്കാൻ ചെറിയ രാജ്യമായ തങ്ങൾക്കാവില്ലെന്ന്​ മഹാതിർ പറഞ്ഞു.

പ്രതികാര നടപടിയെടുക്കാൻ തങ്ങൾ ചെറിയ രാജ്യമാണ്. ഇന്ത്യയുടെ നടപടി മറികടക്കാൻ മറ്റ്​ മാർഗങ്ങൾ തേടുമെന്നും മഹാതിർ മുഹമ്മദ്​ പറഞ്ഞു.

ലോക രാജ്യങ്ങളിൽ പാമോയിൽ ഉത്​പാദനത്തിൽ രണ്ടാമത് നിൽക്കുന്ന രാജ്യമാണ്​ മലേഷ്യ. അഞ്ചു വർഷമായി​ ഇന്ത്യയാണ്​ മലേഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്​തിരുന്നത്​. ഇന്ത്യയുടെ പാമോയിൽ ബഹിഷ്​കരണം മലേഷ്യയെ സമ്മർദ്ദലാക്കിയിരിക്കുകയാണ്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കശ്​മീരിലെ നിയന്ത്രണങ്ങൾക്കെതിരെയും മഹാതിർ മുഹമ്മദ്​ വിമർശനമുയർത്തിയത്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. ഇതെ തുടർന്നാണ്​ ഇന്ത്യ പാമോയിൽ ഇറക്കുമതി നിയന്ത്രിക്കാൻ തീരുമാനമെടുത്തത്​.

Tags:    
News Summary - Malaysian PM Mahathir after India’s palm oil boycott - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.